Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ram Temple

രാമക്ഷേത്ര കൊള്ളയും നീറ്റ് ചോര്‍ച്ചയും ആയുധമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂ​ഡ​ല്‍ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന കൊ​ള്ള​യും നീ​റ്റ് പ​രീ​ക്ഷാ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ ഉ​യ​ര്‍ത്താ​നും വി​വാ​ദ മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ബി​ല്ലി​നെ എ​തി​ര്‍ക്കാ​നും കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ളു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ര്‍ന്നു പാ​ര്‍ല​മെ​ന്‍റി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട പൊ​തു​നി​ല​പാ​ടു​ക​ളും വി​ഷ​യ​ങ്ങ​ളും തീ​രു​മാ​നി​ക്കും. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഞാ​യ​റാ​ഴ്ച വി​ളി​ച്ച സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കും.

മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ബി​ല്ലി​ന്‍റെ (ഡീ​ലി​മി​റ്റേ​ഷ​ന്‍) ഭേ​ദ​ഗ​തി വ​രു​ത്തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പാ​യി സ​ര്‍വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ക​ത്തെ​ഴു​തു​ക​യും ചെ​യ്തു. ലോ​ക്സ​ഭാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നും മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള 131-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍ നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍ക്കാ​ന്‍ ഇ​ന്ന​ലെ ഡ​ല്‍ഹി​യി​ല്‍ ചേ​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന സം​ഭാ​വ​ന ത​ട്ടി​പ്പ്, നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ഉ​ള്‍പ്പെ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഘ​ട​നാ​പ​ര​മാ​യ ത​ക​ര്‍ച്ച എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ക്കു തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ര്‍ല​മെ​ന്‍റ് വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​മു​ഖ്യം ന​ല്‍കാ​നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ പാ​ര്‍ല​മെ​ന്‍റ​റി ത​ന്ത്ര രൂ​പീ​ക​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം, ഇ20 ​പെ​ട്രോ​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്, ഇ​ന്ത്യ- അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ര്‍, ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി പാ​ര്‍ല​മെ​ന്‍റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്, പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളെ പി​ള​ര്‍ത്തി​യു​ള്ള കൂ​റു​മാ​റ്റ​ത്തി​ലൂ​ടെ കൂ​റു​മാ​റ്റ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തും ജനാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കു​ന്ന​തും അ​ട​ക്കം നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും.

ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ വ​ര്‍ധ​ന​യും മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ​വും സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍, ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍, കേ​ന്ദ്ര- സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രെ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്കു​ന്ന​തി​നു​ള്ള ബി​ല്‍ ഉ​ള്‍പ്പെ​ടെ നി​ര്‍ണാ​യ​ക നി​യ​മ​നി​ര്‍മാ​ണ​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഓ​ഗ​സ്റ്റ് 13 വ​രെ​യാ​ണു പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​നം.

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേ​സ്: എ​ഫ്‌​ഐ​ആ​റി​ൽ പേ​രു​ള്ള എ​ട്ട് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രി​ൽ നി​ന്നും ല​ഭി​ച്ച സം​ഭാ​വ​ന​ക​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും വ​ക​മാ​റ്റി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ എ​ഫ്‌​ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ട്ട എ​ട്ട് പ്ര​തി​ക​ളെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് അം​ഗ​മാ​യ കൃ​ഷ്ണ മോ​ഹ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​മ​ജ​ന്മ​ഭൂ​മി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ളെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.
എ​ഫ്‌​ഐ​ആ​റി​ൽ പേ​രു​ള്ള എ​ട്ട് പ്ര​തി​ക​ളും ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന പെ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ​ണ​വും മ​റ്റ് വ​സ്തു​ക്ക​ളും എ​ണ്ണു​ന്ന പ്ര​ക്രി​യ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ്.

ക്ഷേ​ത്ര​ത്തി​ലെ പ​ണം എ​ണ്ണു​ന്ന പ്ര​ക്രി​യ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ട്ട് ജീ​വ​ന​ക്കാ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. പി​ൽ​ഗ്രിം ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ലെ കൗ​ണ്ടിം​ഗ് റൂ​മി​ൽ പ​ണം എ​ണ്ണു​ന്ന ഷി​ഫ്റ്റു​ക​ളു​ടെ ഇ​ൻ-​ചാ​ർ​ജും വി​ര​മി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ സു​ഭാ​ഷ് ച​ന്ദ്ര ശ്രീ​വാ​സ്ത​വ, ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യും പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്ന രാം​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന ടി​ന്നു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​ധാ​നി​ക​ൾ.

ഇ​വ​ർ​ക്ക് പു​റ​മെ അ​നു​ക​ൽ​പ് മി​ശ്ര, ല​വ്കു​ഷ് മി​ശ്ര, അ​വി​നാ​ഷ് ശു​ക്ല, മ​നീ​ഷ് കു​മാ​ർ യാ​ദ​വ്, ക​രു​ണേ​ഷ് പാ​ണ്ഡെ, രാ​മ​ശ​ങ്ക​ർ മി​ശ്ര എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ഇ​തി​ൽ അ​നു​ക​ൽ​പ് മി​ശ്ര, ല​വ്കു​ഷ് മി​ശ്ര എ​ന്നി​വ​രി​ൽ നി​ന്ന് മോ​ഷ്ടി​ച്ച പ​ണം അ​ന്വേ​ഷ​ണ​സം​ഘം ഇ​തി​നോ​ട​കം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ ക​ടു​ത്ത വ​കു​പ്പു​ക​ളും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

യ​ജ​മാ​ന​ന്‍റെ കൈ​വ​ശ​മു​ള്ള സ്വ​ത്ത് ക്ല​ർ​ക്കോ വേ​ല​ക്കാ​ര​നോ മോ​ഷ്ടി​ക്ക​ൽ (സെ​ക്ഷ​ൻ 306), ക്രി​മി​ന​ൽ വി​ശ്വാ​സ​വ​ഞ്ച​ന (സെ​ക്ഷ​ൻ 316), മോ​ഷ്ടി​ച്ച സ്വ​ത്ത് വ​ഞ്ച​നാ​പ​ര​മാ​യി കൈ​പ്പ​റ്റ​ൽ (സെ​ക്ഷ​ൻ 317), ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന (സെ​ക്ഷ​ൻ 61) എ​ന്നീ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ എ​ണ്ണു​ന്ന​തി​നി​ട​യി​ൽ, 100 രൂ​പ​യു​ടെ ക​റ​ൻ​സി കെ​ട്ടു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് അ​ധി​ക നോ​ട്ടു​ക​ൾ തി​രു​കി​ക്ക​യ​റ്റി പി​ന്നീ​ട് ഇ​വ പ്ര​തി​ക​ൾ പ​ര​സ്പ​രം പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് എ​സ്‌​ഐ​ടി​അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​ക്ര​മ​ക്കേ​ടി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ണ​വും കി​ലോ​ഗ്രാം ക​ണ​ക്കി​ന് വെ​ള്ളി​യും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ക്ഷേ​ത്ര ട്ര​സ്റ്റ് അം​ഗം കൃ​ഷ്ണ മോ​ഹ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ട്ട് പേ​ർ​ക്കെ​തി​രെ​യാ​ണ് യു​പി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ടി​ന്നു യാ​ദ​വ്, ല​വ്കു​ശ് മി​ശ്ര, അ​നു​ക​ൽ​പ് മി​ശ്ര എ​ന്നി​വ​രാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ. ടി​ന്നു യാ​ദ​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് ഭ​ണ്ഡാ​ര​ത്തി​ന്‍റെ താ​ക്കോ​ലു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ട്ര​സ്റ്റ് അം​ഗം ഡോ. ​അ​നി​ൽ മി​ശ്ര​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. സം​ഭാ​വ​ന കൊ​ള്ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് യു​പി സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി.

വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ ചു​മ​ത​ല ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന് ന​ൽ​കി. സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ വി​എ​ച്ച്പി ഉ​പാ​ധ്യ​ക്ഷ​നും ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

National

അ​യോ​ധ്യ സം​ഭാ​വ​ന കൊ​ള്ള​യ്ക്ക് തെ​ളി​വു​ണ്ട്, കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി; 'രാ​മ​ഭ​ക്ത​ർ വ​ഞ്ചി​ക്ക​പ്പെ​ട്ടു'

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വ​ൻ അ​ഴി​മ​തി​യും വീ​ഴ്ച​യും ന​ട​ന്ന​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭാ​വ​ന കൊ​ള്ള​യ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ണ് ഈ ​കൊ​ള്ള​യ്ക്ക് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും രാ​മ​ഭ​ക്ത​ർ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യും വി​എ​ച്ച്പി നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു. വി​വാ​ദ​ങ്ങ​ൾ ക​ടു​ത്ത​തോ​ടെ വി​എ​ച്ച്പി​യു​ടെ വാ​ർ​ഷി​ക യോ​ഗം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ച​മ്പ​ത് റാ​യി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ചി​ല ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് കാ​ണാ​താ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. ട്ര​സ്റ്റ് അം​ഗം അ​നി​ൽ മി​ശ്ര, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഗോ​പാ​ൽ റാ​യി എ​ന്നി​വ​ര​ട​ക്കം 17 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 150-ഓ​ളം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​പ്പ​ണ​വും സം​ഭാ​വ​ന​ക​ളും ഭാ​ര​വാ​ഹി​ക​ൾ ത​ന്നെ അ​പ​ഹ​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​യേ​ക്കും. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഭ​ക്ത​രു​ടെ ജ​ന​രോ​ഷം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് ബി​ജെ​പി​ക്കു​ള്ളി​ൽ നി​ന്ന് ത​ന്നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും യോ​ഗി സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.

National

രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഫ​ണ്ട് തി​രി​മ​റി; ഉ​ന്ന​ത​ര​ട​ക്കം 17 പേ​ര്‍ പ്ര​തി​പ​ട്ടി​ക​യി​ലേ​ക്ക് 

ല​ക്‌​നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ സം​ഭാ​വ​ന​ക​ള്‍ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ര്‍​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ലെ ഉ​ന്ന​ത​ഭാ​ര​വാ​ഹി ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്കെ​ന്നു സൂ​ച​ന.

ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശി​പാ​ര്‍​ശ ചെ​യ്ത​തു. ക്ഷേ​ത്രം ട്ര​സ്റ്റി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യ​മി​ക്ക​ണം. സം​ഭാ​വ​ന​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി​ക​ളു​ടെ താ​ക്കോ​ല്‍ കൈ​വ​ശം വ​ച്ചി​രു​ന്ന ഉ​ന്ന​ത​നെ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; പ​ണം എ​ണ്ണു​ന്ന 40 ജീ​വ​ന​ക്കാ​രെ ട്ര​സ്റ്റ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി

ല​ക്നോ: അ​യോ​ധ്യ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ഥ​മി​ക ന​ട​പ​ടി. പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന 40 ജീ​വ​ന​ക്കാ​രെ ട്ര​സ്റ്റ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ത​ന്നെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ണം എ​ണ്ണു​ന്ന മു​റി​യി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​പ്പി​ച്ചു. ഇ​തി​നി​ടെ, ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ല​വി​ലെ ക്ഷേ​ത്ര ട്ര​സ്റ്റ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​മ​ജ​ന്മ​ഭൂ​മി പ്ര​ക്ഷോ​ഭ കാ​ല​ത്തെ ക​ർ​സേ​വ​ക​രു​ടെ സം​ഘ​ട​ന​യാ​യ ധ​ർ​മ്മ​സേ​ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

അ​യോ​ധ്യ​യി​ലെ ത​ട്ടി​പ്പ് വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ മ​ഥു​ര ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന സ​മാ​ന​മാ​യ സാ​മ്പ​ത്തി​ക പ​രാ​തി​ക​ളും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​ഘ​ത്തെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ.

National

രാമക്ഷേത്ര സംഭാവന വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യുപി സർക്കാർ

ല​​​ക്നോ: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര ട്ര​​​സ്റ്റി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നം​​​ഗ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ച്ചു.

സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് കാ​​​ട്ടി ശ്രീ​​​രാ​​​മ ജ​​​ന്മ​​​ഭൂ​​​മി തീ​​​ർ​​​ഥ ക്ഷേ​​​ത്ര ട്ര​​​സ്റ്റ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ർ​​​ക്കാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വ​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ട്ര​​​സ്റ്റ് ആ​​​രോ​​​പി​​​ച്ചു.

ല​​ക്നോ ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ വി​​​ജ​​​യ് വി​​​ശ്വാ​​​സ് പ​​​ന്ത്, ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പോ​​​ലീ​​​സ് കി​​​ര​​​ൺ എ​​​സ്., ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് സ്‌​​​പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി നീ​​​ൽ ര​​​ത്ത​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി എ​​​സ്‌​​​ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും.

ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​ണു ട്ര​​​സ്റ്റ് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ​​​വ​​​സ്തു​​​തക​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ട്ര​​​സ്റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​നും ക്ഷേ​​​ത്ര​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നും ബോ​​​ധ​​​പൂ​​​ർ​​വ​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ട്ര​​​സ്റ്റ് ആ​​​രോ​​​പി​​​ച്ചു.

രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് ല​​​ഭി​​​ച്ച കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ കാ​​​ണാ​​​താ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ന്നും വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ട​​​തി സ്വ​​​മേ​​​ധാ​​​യാ​​​കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ആ​​​ഭ്യ​​​ന്ത​​​ര ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ഇ​​​തു​​​വ​​​രെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ട്ര​​​സ്റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ച​​​മ്പ​​​ത് റാ​​​യി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ ട്ര​​​സ്റ്റി​​​ന്‍റെ ആ​​​സ്തി​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കാ​​​ട്ടി മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ര​​​ജ​​​നീ​​​ഷ് സിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​തോ​​​ടെ വി​​​വാ​​​ദം ശ​​​ക്ത​​​മാ​​​യി.

രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് ആ​​രോ​​പി​​ച്ച് മു​​​ൻ എം​​​പി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ബ്രി​​​ജ് ഭൂ​​​ഷ​​​ൺ ശ​​​ര​​​ൺ​​​സിം​​​ഗും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു യു​​​പി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ജ​​​യ് റാ​​​യ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, നി​​​ർ​​​മാ​​​ണ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല മാ​​​ത്ര​​​മാ​​​ണ് ത​​​നി​​​ക്കു​​​ള്ള​​​തെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ സ​​​മി​​​തി​​​ചെ​​​യ​​​ർ​​​മാ​​​ൻ നൃ​​​പേ​​​ന്ദ്ര മി​​​ശ്ര വ്യ​​​ക്ത​​​മാ​​​ക്കി.

National

രാമക്ഷേത്ര നിർമാണം; സം​​ഭാ​​വ​​ന​​യി​​ലെ കോ​​ടി​​ക​​ൾ ന​​ഷ്ട​​മാ​​യി: അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്

ല​​​ക്നോ: രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ല​​​ഭി​​​ച്ച സം​​​ഭാ​​​വ​​​ന​​​യി​​​ൽനി​​​ന്ന് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ കാ​​​ണാ​​​താ​​​യ​​​താ​​​യി സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്. പ്ര​​​ശ്ന​​​ത്തി​​​ൽ കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള വി​​​ശ്വാ​​​സി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യൊ​​​രു പ്ര​​​ശ്ന​​​മാ​​​ണി​​​ത്. ക്ഷേ​​​ത്രം ട്ര​​​സ്റ്റും സ​​​ർ​​​ക്കാ​​​രും ഇ​​ക്കാ​​ര്യ​​ത്തി​​ൽ പാ​​​ലി​​​ക്കു​​​ന്ന മൗ​​​നം സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്.

വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഒ​​​രാ​​​ൾ​​​പോ​​​ലും മു​​​ന്നോ​​​ട്ടു​​​വ​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​രോ​​​പി​​​ച്ചു. അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക്ഷേ​​​ത്രം ട്ര​​​സ്റ്റും യു​​​പി സ​​​ർ​​​ക്കാ​​​രും പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

National

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ നി​സ്ക​രി​ക്കാ​ൻ ശ്ര​മം; കാഷ്മീ​ർ സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

അ​യോ​ധ്യ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ നി​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കാഷ്മീ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കാഷ്മീരി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഹ​മ്മ​ദ് ഷെ​യ്ഖ് (55) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ ‘സീ​താ ര​സോ​യ്' ഭാ​ഗ​ത്ത് ഇ​രു​ന്നു​കൊ​ണ്ട് നി​സ്ക​രി​ക്കാ​ൻ ഒ​രു​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​യാ​ളെ ത​ട​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി പ്രാ​ദേ​ശി​ക പോ​ലീ​സി​ന് കൈ​മാ​റി.

ഇ​യാ​ളു​ടെ അ​യോ​ധ്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ച് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​ൻ അ​ജ്മീ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​യാ​ൾ പ്രാ​ഥ​മി​ക​മാ​യി മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക​മു​ന്തി​രി​യും മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​യോ​ധ്യ ഭ​ര​ണ​കൂ​ട​മോ രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റോ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up